Saturday, April 26, 2025 10:46 pm

ഗോപകുമാർ പോയത് സീറ്റ് ലഭിക്കാൻ ; ബിഡിജെഎസ് പിളർന്നിട്ടില്ല : തുഷാർ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബിഡിജെഎസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. എല്ലാ ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണ്. ഗോപകുമാർ ഒന്നര മാസം മുമ്പ് രാജിവച്ചയാളാണ്. കളമശേരി സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഗോപകുമാർ പോയതെന്നും തുഷാര്‍ പറഞ്ഞു. യുഡിഎഫിനൊപ്പം നിന്നാൽ ഉടൻതന്നെ സീറ്റു കിട്ടും മന്ത്രിയാകാം എന്നൊക്കെയാണ് അവരുടെ താൽപര്യങ്ങൾ. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതിന് കൃത്യമായ ഉദ്ദേശ്യങ്ങളുണ്ട്. അത് അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. എൻഡിഎയുമായി തന്നെ ശക്തമായി മുന്നോട്ട് പോകുമെന്നും തുഷാർ പറഞ്ഞു.

ഭാരതീയ ജന സേന എന്ന പുതിയ പാർട്ടി ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. മുൻ ബിഡിജെഎസ് നേതാവ് എൻ.കെ. നീലകണ്ഠനാണ് ബിജെഎസ് പ്രസിഡന്റ്. ശബരിമല വിഷയത്തിൽ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും എൻ.കെ.നീലകണ്ഠനും വി.ഗോപകുമാറും അറിയിച്ചു. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി, ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍...

ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍ റോഡില്‍ ഗതാഗതം നിരോധനം

0
പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ഇടക്കുളം പള്ളിക്കമുരുപ്പ് പാരൂര്‍...

ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള അഭിമുഖം മേയ് ഏഴ്, എട്ട്,...

0
പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി...

മൂവാറ്റുപുഴ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

0
 മൂവാറ്റുപുഴ: മൂവാറ്റുപുഴ പറമ്പഞ്ചേരിയിൽ പുഴയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പറമ്പഞ്ചേരി...