ഗോപകുമാർ പോയത് സീറ്റ് ലഭിക്കാൻ ; ബിഡിജെഎസ് പിളർന്നിട്ടില്ല : തുഷാർ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബിഡിജെഎസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. എല്ലാ ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണ്. ഗോപകുമാർ ഒന്നര മാസം മുമ്പ് രാജിവച്ചയാളാണ്. കളമശേരി സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഗോപകുമാർ പോയതെന്നും തുഷാര്‍ പറഞ്ഞു. യുഡിഎഫിനൊപ്പം നിന്നാൽ ഉടൻതന്നെ സീറ്റു കിട്ടും മന്ത്രിയാകാം എന്നൊക്കെയാണ് അവരുടെ താൽപര്യങ്ങൾ. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതിന് കൃത്യമായ ഉദ്ദേശ്യങ്ങളുണ്ട്. അത് അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. എൻഡിഎയുമായി തന്നെ ശക്തമായി മുന്നോട്ട് പോകുമെന്നും തുഷാർ പറഞ്ഞു.

ഭാരതീയ ജന സേന എന്ന പുതിയ പാർട്ടി ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. മുൻ ബിഡിജെഎസ് നേതാവ് എൻ.കെ. നീലകണ്ഠനാണ് ബിജെഎസ് പ്രസിഡന്റ്. ശബരിമല വിഷയത്തിൽ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും എൻ.കെ.നീലകണ്ഠനും വി.ഗോപകുമാറും അറിയിച്ചു. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി, ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....