കേരളത്തില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുo ; ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ഒരു അനക്കവുമില്ലാതിരുന്ന ബി.ഡി.ജെ.എസ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പായതോടെ സജീവമാവുകയാണ്. കേരളത്തില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്നുമൊക്കെയാണ് എന്‍.ഡി.എ. കണ്‍വീനറും പാര്‍ട്ടി അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. നിര്‍ണായക ശക്തിയാവും.

ഏഴ് വര്‍ഷം മുമ്പ് ശൂന്യതയില്‍ നിന്ന് ഉയര്‍ന്ന് വന്നതാണ് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റികള്‍ പോലും ഉണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ 2000ല്‍ നിന്ന് 20,000-30,000ല്‍ എത്തി. ഇന്നിപ്പോള്‍ കേരളത്തില്‍ ആര് ജയിക്കണമെന്ന് നിര്‍ണയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഒന്നിച്ച്‌ നിന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിജയിക്കും.

ഓട്ടോറിക്ഷയില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കള്‍ കേരളത്തില്‍ അധികാര കസേരകളിലുണ്ട്. അപ്പോഴാണ് സംസ്ഥാനം മുഴുവന്‍ സംഘടനാ സംവിധാനമുള്ള, വലിയൊരു സമൂഹത്തിന്റെ പിന്തുണയും കരുത്തുമുള്ള ബി.ഡി.ജെ.എസ്. സാമൂഹ്യനീതിക്കായി പോരാടുന്നത്. നമ്മള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്ന് തുഷാര്‍ പറഞ്ഞു.

അധികാരവും സമ്പത്തുമില്ലാത്ത പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. രസീത് കുറ്റികളും ബക്കറ്റ് പിരിവുമില്ലാതെ പ്രവര്‍ത്തകര്‍ സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടത്തുന്നത്. കുപ്പിയും കാശും കൊടുത്ത് സമ്മേളനത്തിന് ആളെക്കൂട്ടുന്ന കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് ചിന്തിക്കാനാവില്ല. അണികളുടെയും നേതാക്കളുടെയും വികാരമാണ് ബി.ഡി.ജെ.എസ്.

ഹിന്ദുത്വം കൊണ്ട് മാത്രം കേരളം ഭരിക്കാനാവില്ല. ന്യൂനപക്ഷപിന്തുണയും നേടണം. രണ്ട് മതങ്ങളിലേയും നല്ലവരെയും അവഗണിക്കപ്പെട്ടവരെയും ഒപ്പംചേര്‍ത്ത് നിറുത്താനുള്ള ശ്രമങ്ങളിലാണ് ബി.ഡി.ജെ.എസ്. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടി. പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ സമ്മേളനങ്ങള്‍ ഉടനെ ആരംഭിക്കും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാന സമ്മേളനം നടത്തി കരുത്തുകാണിക്കും.- ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരത്തില്‍ തുഷാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...