ദുബായ് : ഇന്ത്യ-യുഎഇ യാത്രാനിരോധനത്തെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ തീയതി സൗജന്യമായി മാറ്റി നല്‍കുമെന്ന് എയര്‍ ഇന്ത്യ. യാത്രാ വിലക്കിനെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ കുടുങ്ങിയിരുന്നു.
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രില്‍ 25 മുതല്‍ നിലവില്‍ വിലക്ക് പിന്‍വലിക്കുന്ന തീയതിയായ ജൂണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനല്‍കുക. യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാര്‍ക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.