ന്യൂഡൽഹി: ദീർഘ ദൂര ട്രെയിനുകളിൽ നിരക്ക് വർധന ഇന്ന് മുതൽ. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വർധനവ് ഉണ്ടാകും. എ സി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും നോൺ എ സി കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസയുമാണ് വർധിക്കുക. സെക്കന്റ് ക്ലാസ് ട്രെയിനുകളിൽ 500 കിലോമീറ്ററിന് വരെ നിരക്ക് വർധനവില്ല. സെക്കന്റ് ക്ലാസ് ഓർഡിനറി ട്രെയിനുകളിൽ ആദ്യ 501 മുതൽ 1500 കി.മീ വരെ അഞ്ച് രൂപ വർധനവും 1,501 മുതൽ 2,500 കി.മീ ന് 10 രൂപ വരെയും 2,501 കി.മീ മുതൽ 3,000 കി.മീ ന് 15 രൂപ വരെയുമാണ് വർധിക്കുക. അതേസമയം റിസർവേഷൻ ഫീസിൽ വർധനയുണ്ടാവില്ല.
സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് കി.മീറ്ററിന് 50 പൈസ, സെക്കന്റ് ക്ലാസ് (മെയിൽ/ എക്‌സ്പ്രസ്), സ്ലീപ്പർ ക്ലാസ് (മെയിൽ/ എക്‌സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയിൽ/ എക്‌സ്പ്രസ്) കി.മീറ്ററിന് ഒരു പൈസ, എ സി ചെയർ കാർ, എസി-3 ടയർ/ 3 ഇ, എ സി 2 ടയർ, എസി ഫസ്റ്റ് ക്ലാസ്/ ഇസി/ ഇ എ കി. മീ രണ്ട് പൈസ എന്നിങ്ങനെയാണ് നിരക്ക് വർധന. രാജധാനി, ശദാബ്ധി, വന്ദേഭാരത് എന്നിവയ്ക്കും മേൽപറഞ്ഞ രീതിയിൽ നിരക്ക് വർധനവ് ബാധകമായിരിക്കും. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വർധനവാണിത്. എല്ലാ ചീഫ് കൊമേർഷ്യൽ മാനേജർമാർക്കും നിരക്കുവർധന സംബന്ധിച്ച നിർദേശങ്ങൾ നൽകിയെന്ന് റെയിൽവേ അറിയിച്ചു. സബർബർ, സീസൺ ടിക്കറ്റുകൾക്കും നിരക്ക് വർധന ബാധകമല്ല.