Tuesday, January 21, 2025 5:47 pm

കേരളത്തിലെ കടുവ ആക്രമണം : കിഫയുടെ നിർദേശങ്ങൾ നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിൽ വർധിച്ചുവരുന്ന കടുവ ആക്രമണങ്ങളുമായി ബന്ധപെട്ടു കിഫ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറഞ്ഞിരുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മനുഷ്യാവകാശ കമ്മീഷൻ അംഗീകരിക്കുകയും അത് മൂന്ന് മാസത്തിനകം നടപ്പിൽ വരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നു.

കടുവ ആക്രമണങ്ങൾ ഏറി വരുന്ന സാഹചര്യത്തിലാണ് കിഫ മനുഷ്യാവകാശ കമ്മീഷനു മുൻപാകെ പരാതി നൽകിയത്. വയനാട്ടിൽ തന്നെ 2018 ലെ സെൻസസ് പ്രകാരം 154 കടുവകൾ ഉണ്ട്‌. പക്ഷെ വയനാട്ടിലെ വന വിസ്തൃതിക്ക് താങ്ങാൻ പറ്റുന്നത് ഏകദേശം 30 കടുവകൾ മാത്രമാണ്. കടുവകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ ഈ വർധനവാണ് കടുവകൾ സ്ഥിരമായി വനത്തിനു പുറത്തേക്കു ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുന്നത്.

കടുവ ആക്രമണം നടത്തുമ്പോൾ വനംവകുപ്പ് ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും ആ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ മാത്രം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടുകയും തുടർന്ന് കൂടു സ്ഥാപിക്കുകയും ചെയ്യുന്ന സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. അതുവഴി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും കടുവ പല സ്ഥലത്തും കൂടുകളിൽ വീഴാതിരിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ താഴെ പറയുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മുൻപോട്ടു വെച്ചത്.

1: ക്യാമറ വെക്കുന്നതിനു പകരം ആദ്യം തന്നെ കൂടാണ് സ്ഥാപിക്കേണ്ടത്. അത് നിശ്ചയിക്കേണ്ടത് തദ്ദേശ സ്വായംവരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പടെയുള്ള കമ്മിറ്റിയാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിന്റെ ആവശ്യം ഇല്ല എന്നാണ് എൻടിസിഎ ( National Tiger Conservation Authority) യുടെ എസ് ഒപി  (Standard Operating Prodedure) ഇൽ പറയുന്നത്. എന്നാൽ കേരള വനം വകുപ്പ് ചെയ്തു വരുന്നത് അങ്ങനെ അല്ല, അത് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ട കമ്മിറ്റി കൂടുവക്കാൻ തീരുമാനിച്ച് എത്രയും പെട്ടന്ന് തന്നെ കൂട് സ്ഥാപിക്കുകയും കടുവയെ പിടിക്കുകയും ചെയ്യുക

2: എൻ ടിസിഎ യുടെ എസ് ഒ പി  പ്രകാരം ഇവിടെ കൂടുതലുള്ള കടുവകളെ സംസ്ഥാനത്തിന് പുറത്തു മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക.

3: എന്തെങ്കിലും കാരണവശാൽ കടുവയെ വനത്തിനുള്ളിൽ വിടുകയാണെങ്കിൽ റേഡിയോ കോളർ ധരിപ്പിച്ചു മാത്രമേ വിടാൻ പാടുള്ളു. കിഫ കൊടുത്ത പ്രായോഗിക നിർദ്ദേശങ്ങൾ എല്ലാം അംഗീകരിച്ച മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അവയെല്ലാം ഉടനടി നടപ്പിലാക്കാൻ ഉത്തരവിടുകയും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതു കൂടാതെ തന്നെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ എൻ ടിസിഎ യുടെ എസ് ഒ പിയിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിനായി എൻ ടിസിഎയുമായി ബന്ധപ്പെടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വർധിച്ചു വരുന്ന കടുവ ആക്രമണം കാരണം വനത്തിനോട് ചേർന്നും വനത്തിനു വളരെ ദൂരെയുള്ള ആളുകൾ പോലും കൃഷിയും ക്ഷീര കൃഷിയും അടക്കം നിർത്തിവെക്കുന്ന സാഹചര്യം വളരെ ആശങ്കയോടുകൂടെയാണ് മനുഷ്യാവകാശ കമ്മീഷൻ കാണുന്നത് എന്നും ഈ അവസ്ഥക്ക് പരിഹാരം ഉണ്ടായേ പറ്റൂ എന്നും കമ്മിഷൻ പരാമർശിച്ചു.

കേരളത്തിൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കടുവ ശല്യത്തിൽ ഉത്തരവാദപ്പെട്ട സർക്കാരും ജനപ്രതിനിധികളും വനം വകുപ്പും കണ്ണടച്ച് ഇരുട്ടാക്കുകയും നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് കടുവ ശല്യം നിയന്ത്രിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവ ഭീഷണി നേരിടുന്ന ജനങ്ങൾക്ക് അത്യധികം ആശ്വാസം നൽകുന്ന വിധിയാണിതെന്നു കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പ്രസ്ഥാവിച്ചു. ജനങ്ങൾക്ക്‌ വേണ്ടിയുള്ള കിഫയുടെ ഇത്തരം നിയമ പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി...

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കണം : കെ.സുധാകരന്‍ എംപി

0
തിരുവനന്തപുരം :റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന്...

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന്...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നേടിയത് രണ്ടര കോടി ; 19കാരൻ പിടിയിൽ

0
ഡെറാഡൂൺ: ഡിജിറ്റൽ അറസ്റ്റിലൂടെ രണ്ടരക്കോടി രൂപയോളം തട്ടിയ 19കാരൻ പിടിയിൽ. ജയ്പൂരിൽ...