Friday, February 7, 2025 9:50 pm

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു ; വാച്ചര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മൂന്നരയോടെയാണ് സംഭവം. മയക്കുവെടി വെയ്ക്കുന്നതിനിടെ പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിന് പരിക്കേറ്റു. ഡ്രോണ്‍ നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്. കൈക്കാണ് പരിക്കേറ്റത്. കടുവയെ മയക്കുവെടി വെച്ചതിന് പിന്നാലെ നിരീക്ഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവച്ചത്. കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് സൂചന. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനദ്രോഹ ബജറ്റിനെതിരെ ഭിക്ഷയെടുക്കൽ പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ്‌

0
തിരുവല്ല : നികുതി ഭാരം കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന പൊള്ളയായ സംസ്ഥാന...

കുതിരക്കച്ചവട ആരോപണം ; കെജ്രിവാളിന്റെ വസതിയിലെത്തി എ.സി.ബി

0
ഡല്‍ഹി: എ.എ.പി. സ്ഥാനാര്‍ഥികളെ ബി.ജെ.പി. വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ അരവിന്ദ്...

ബഡ്സ് കായികമേള ഫെബ്രുവരി ഒൻപതിന്

0
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കായിക...

പള്ളിയോട സംരക്ഷണത്തിന് 1 കോടി രൂപ അനുവദിച്ച ആശ്വാസത്തിൽ വിവിധ കരകൾ

0
റാന്നി: പള്ളിയോട സംരക്ഷണത്തിന് 1 കോടി രൂപ അനുവദിച്ച ആശ്വാസത്തിൽ വിവിധ...