Monday, May 20, 2024 11:38 pm

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു ; വാച്ചര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മൂന്നരയോടെയാണ് സംഭവം. മയക്കുവെടി വെയ്ക്കുന്നതിനിടെ പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിന് പരിക്കേറ്റു. ഡ്രോണ്‍ നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്. കൈക്കാണ് പരിക്കേറ്റത്. കടുവയെ മയക്കുവെടി വെച്ചതിന് പിന്നാലെ നിരീക്ഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവച്ചത്. കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് സൂചന. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...

ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് വിള്ളൽ : പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: എളമക്കരയിൽ ഫ്ലാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ...

ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടും ; 300 ന് അടുത്ത് സീറ്റുകൾ കിട്ടുമെന്ന് ...

0
നൃൂഡൽഹി : അഞ്ചാംഘട്ട പോളിങ് കഴിഞ്ഞപ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ ആത്മവിശ്വാസം വർധിച്ചെന്ന്...