കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം ; രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം.  രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസിന് തീയിട്ടു. മധ്യപ്രദേശില്‍ സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം  രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വനാതിര്‍ത്തിയിലുള്ള കൃഷിഭൂമിയിലേക്ക് പോയ യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കടുവ അക്രമണം പതിവായതോടെ രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ നാല് ദിവസത്തിനിടെയില്‍ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഫെബ്രുവരി 3 ന് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു. മൂന്നാമതും കടുവയുടെ അക്രമണം ഉണ്ടായ സാഹചര്യത്തില്‍ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 4 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിച്ചു.

ബാന്ധവ്ഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നും സത്പുര കടുവാ സങ്കേതത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന കടുവയാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കടുവയെ തിരിച്ചു കൊണ്ടുപോകണമെന്ന ആവശ്യവുമായിട്ടാണ് ഗ്രാമവാസികള്‍ വനംവകുപ്പിന്റെ ഓഫിസ് ആക്രമിച്ചത്. എന്നാല്‍ കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ ഏത് കടുവയാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്. കടുവയെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയതായി സത്പുര കടുവാ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറായ എസ് കെ സിങ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...