തൃശ്ശൂർ : തൃശ്ശൂർ പുത്തൂരിലെ സുവോളജി പാർക്കിൽ ദുർഗ എന്ന കടുവയെ എത്തിച്ചു. നെയ്യാർ സഫാരി പാർക്കിൽ നിന്നാണ് ദുർഗയെ പുത്തൂരിൽ എത്തിച്ചത്. ഇതോടെ, പുത്തൂർ സുവോളജി പാർക്കിലെ ആകെ കടുവകളുടെ എണ്ണം രണ്ടായി. രണ്ട് മാസം മുമ്പ് വൈഗ എന്ന കടുവയെയും പാർക്കിൽ എത്തിച്ചേരുന്നു. വൈഗ ഇതിനോടകം ജീവനക്കാരുമായി ഇണങ്ങിയിട്ടുണ്ട്. ദുർഗ താരതമ്യേന ശാന്തമായ സ്വഭാവക്കാരിയാണെങ്കിലും, ഏറെയും ഭയപ്പെടുത്തുന്ന മുഴക്കമുള്ള ശബ്ദമാണ് പ്രധാന പ്രത്യേകത. 12 വയസുള്ള ദുർഗയെ നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിലാണ് ഇതുവരെ താമസിപ്പിച്ചിരുന്നത്. പൂർണ ആരോഗ്യവതിയായതോടെ പുത്തൂരിലേക്ക് മാറ്റുകയായിരുന്നു.
2017 ലാണ് വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ വനം വകുപ്പ് അധികൃതർ പിടികൂടുന്നത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാണ് ദുർഗയെ പുത്തൂരിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ചന്ദനക്കുന്നിലെ ഐസൊലേഷൻ കേന്ദ്രത്തിലെ ക്വാറന്റൈനിൽ ദുർഗയെ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകുന്നതാണ്. അധികം വൈകാതെ തന്നെ തേക്കടിയിലെ മംഗള എന്ന കടുവയെയും പുത്തൂരിൽ എത്തിക്കാനാണ് അധികൃതരുടെ ശ്രമം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.