കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കും ; കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ.സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. പക്ഷേ തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണ്. യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യം. വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺ​ഗ്രസും സിപിഐഎമ്മും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്.

ബിജെപി നേതാക്കൾക്കെതിരെയും കേസ് എടുക്കുന്നുണ്ട്. തങ്ങൾ തെറ്റ് ചെയ്യാത്തതിനാലാണ് കേസുകളെടുത്താലും ഭയമില്ലാത്തത്. കെ. സുധാകരന് സ്റ്റേഷൻ ജാമ്യം കൊടുത്തത് തന്നെ വിചിത്രമായ കാര്യമാണ്. സർക്കാർ കെ. സുധാകരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ പാർട്ടി വിടുന്നത് ഒരുപാടു പറഞ്ഞു പഴകിയ കാര്യമാണെന്നും എല്ലാവർക്കും വലിയ സ്ഥാനം നൽകാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...