കോന്നിയില്‍ ചത്തത് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ ; സ്ഥിരീകരിച്ച് വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി: കോന്നി ഞള്ളൂര്‍ വനമേഖലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ, പെരുനാട് ബഥനിമലയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു വന്നിരുന്നതാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. റാന്നി റെയിഞ്ചിന്റെ കീഴിലെ കരികുളം, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളുടെ അധികാര പരിധിയില്‍ വരുന്ന റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് 4-വാര്‍ഡിലെ മന്ദപ്പുഴ ഭാഗത്ത് ഒരു പശുവിനേയും 3-ാം വാര്‍ഡിലെ ബഥനിമല ഭാഗത്ത് 2 പശുക്കളെയും, 2-ാം വാര്‍ഡില്‍ 3 ആടുകളെയും ആക്രമിച്ചു കൊന്ന കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടെ ആക്രമണം നടത്തിയത് കടുവയാണെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുന്നതിനായി ഇവിടങ്ങളില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നും വനം വകുപ്പ് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഈ കടുവയുടെ ചിത്രവും ഞള്ളൂരില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടേയും ചിത്രങ്ങള്‍ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് അധികാരികള്‍ക്ക് നല്‍കി സ്ഥിരീകരിച്ചാണ് ഉറപ്പു വരുത്തിയത്.

ജനങ്ങളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷയ്ക്കായി കടുവയെ പിടികൂടുന്നതിനുള്ള അനുമതി ഉത്തരവ് ിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും ലഭ്യമായിരുന്നു. തുടര്‍ന്ന് ബഥനി മല ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഭാഗത്ത് കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തി കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തിവന്നിരുന്നു. ഇതിനിടയില്‍ കോന്നി റെയിഞ്ചിന്റെ കീഴിലെ നോര്‍ത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോന്നിതാഴം മാളുഭവനത്തില്‍ സത്യരാജിന്റെ വീട്ടുപറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധികാരികള്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ റാന്നിയില്‍ ക്യാമറ ട്രാപ്പില്‍ കണ്ടെത്തിയ കടുവയും, കോന്നിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയും ഒന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനം വകുപ്പ് വെറ്റിനറി ഓഫീസര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ച് നടത്തിവന്നിരുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...