ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം ; പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടതെന്ന് സരിലാല്‍ പറഞ്ഞു. ഭയത്തില്‍ ഓടി രക്ഷപെട്ടു. അല്‍പം കഴിഞ്ഞ് തിരികെ എത്തി നടത്തിയ പരിശോധനയിലും പുലിയെ കണ്ടു. രാവിലെ വീണ്ടും തോട്ടത്തിലെത്തിയപ്പോള്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെന്ന് സരിലാല്‍ പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷമായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ സ്ഥലത്താണ് ഏല കൃഷി നടത്തുന്നത്. ചുറ്റുമുള്ള തേയിലച്ചെടികള്‍ക്കിടയില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വന്യമൃഗ സാന്നിദ്ധ്യം തള്ളി കളയാനാകില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാസം പ്രദേശത്തെ മറ്റൊരു കര്‍ഷകനായ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും ഗൗരവമായി എടുത്തിരുന്നില്ല. സരിലാലും ബന്ധുവും പുലിയെ നേരിട്ടു കണ്ടതായി പറഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...