ബത്തേരി സിസിയിൽ പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

വയനാട് : ബത്തേരിക്കടുത്ത് സിസിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. നാട്ടിൽ ഇറങ്ങിയത് ആൺ കടുവയാണ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ ക്യാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. വനം വകുപ്പിന്‍റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം എത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങുകയായിരുന്നു. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയായിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ  അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...