മണിയാര്‍ : കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റാന്നി താലൂക്കില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മണിയാര്‍, കോന്നി താലൂക്കിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് ഇന്ന് (മേയ് 12) വൈകിട്ട് ആറു മുതല്‍ മേയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും. മേയ് 15ന് മുമ്പായി വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് റദ്ദാകും.
കടുവയുടെ ആക്രമണം : മണിയാര്‍, കട്ടച്ചിറ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍
RECENT NEWS
Advertisment