വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും കടുവയിറങ്ങി ; വളർത്തു മൃഗങ്ങളെ കൊന്നു

For full experience, Download our mobile application:
Get it on Google Play

വയനാട് : ജില്ലയിലെ രണ്ടിടങ്ങളിൽ കടുവാ ഭീതി. നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളിൽ ജനവാസകേന്ദ്രങ്ങളിൽ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. പനവല്ലിയിൽ കഴിഞ്ഞ രാത്രി നാട്ടുകാർ വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ തടഞ്ഞ്‌ പ്രതിഷേധിച്ചു. മൂലങ്കാവ്‌ എറളോട്ട്‌ കുന്നിൽ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളർത്തുമൃഗത്തെ ആക്രമിച്ച്‌ കൊന്നിരുന്നു. ഇതേ സ്ഥലത്ത്‌ വീണ്ടും തെക്കേക്കിൽ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു. ഇന്നലെ രാത്രി ഒൻപത്‌‌ മണിയോടെയായിരുന്നു സംഭവം. വളർത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. തൊഴുത്തിൽ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാർ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ്‌ കടുവയെ ഓടിച്ചത്‌. തിരുനെല്ലി പഞ്ചായത്തിൽ പനവല്ലി, സർവ്വാണി എന്നിവിടങ്ങളിൽ ദിവസങ്ങളായി കടുവാ ഭീതി നിലനിൽക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസവും നാട്ടുകാർ കടുവയെ കണ്ടു. കടുവയെ കൂടുവെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരെ തടഞ്ഞു. ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിലാണ്‌ ഇവിടെ പ്രതിഷേധം അവസാനിച്ചത്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...

കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം

0
എറണാകുളം: കൊച്ചിയില്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന്...

കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ്‌ ചെയർമാൻ...

0
തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന്...

റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി

0
പാല: റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ്...