ഇടിമിന്നൽ വേഗത്തിൽ ടൈഗർ മുത്തുവേൽ പാന്ധ്യനെ വരച്ചു ! ജിതേഷ്ജിയുടെ വര ജീവൻ വെച്ച് സാക്ഷാൽ രജനീകാന്തായി കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു!

For full experience, Download our mobile application:
Get it on Google Play

റാന്നി : കാണികൾക്ക് ഇമചിമ്മാൻ സമയം കൊടുക്കാതെ ഇടിമിന്നൽ വേഗത്തിൽ ജിതേഷ്ജി ജയിലർ സിനിമയിലെ ടൈഗർ മുത്തുവേൽ പാന്ധ്യനെന്ന സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കഥാപാത്രത്തെ അരങ്ങിൽ വരച്ചപ്പോൾ അക്ഷരാർത്ഥത്തിൽ കാമ്പസ് ഇളകി മറിഞ്ഞു. ഒപ്പം ബിജിഎം ആയി ത്രില്ലടിപ്പിക്കുന്ന “വാനൂ കാവാലയാ ” മ്യുസിക്കും! നിമിഷങ്ങൾക്കുള്ളിൽ വര ജീവൻ വെച്ച് സാക്ഷാൽ രജനീകാന്തായി കാണികൾക്ക് മുന്നിൽ! ആനന്ദലബ്ധിക്ക് കാമ്പസിന് വേറെന്തു വേണം!
കെ ജി എഫി ലെ റോക്കി ഭായി മുതൽ വാരിസിലെ വിജയ് വരെ വരിവരിയായി വരഞ്ഞു നിന്നു സ്റ്റേജിലെ കൂറ്റൻ വൈറ്റ് ക്യാൻവാസിൽ! ഏറ്റവും ഒടുലായി വരയൻ പുലി വേഗത്തിൽ സ്വന്തം ജില്ലയിൽ ജനിച്ച മോഹൻലാലും കാമ്പസിന്റെ മാറുന്ന ട്രെൻഡ് കൃത്യമായി തിരിച്ചറിഞ്ഞായിരുന്നു ഓരോ വരയും!

വജ്രജൂബിലി ആഘോഷിക്കുന്ന റാന്നി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും വിസ്മയവും സമഞ്ജസമായി സമന്വയിച്ച ദൃശ്യവിരുന്നായിരുന്നു അതിവേഗചിത്രകാരന്റെ ‘വരയരങ്ങ് : വരവേഗവിസ്മയം’ എന്ന ഇൻഫോടൈന്മെന്റ് കലാരൂപം. സംഗീതത്തിന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ ഇരുകൈകളും ഒരേസമയം ഒരേപോലെ ഉപയോഗിച്ചായിരുന്നു വര. സദസ്സിൽനിന്നുള്ള ആവശ്യമനുസരിച്ചാണ് ആരെ വരയ്ക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ജിതേഷ്ജിയുടെ ഈ ദൃശ്യകലാരൂപത്തിനുണ്ട് ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം വ്യൂസ് കലാപ്രകടനത്തിലൂടെ നേടിയ ആദ്യമലയാളിയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ട് അറിയപ്പെടുന്ന ജിതേഷ്ജി. റാന്നി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്‌സ് ബ്യൂട്ടി പേജിയന്റ് വിന്നർ ഡോ. ശശികല നായർ ജിതേഷ്ജിയെ ആദരിച്ചു. പ്രൊഫ. ജിക്കു ജയിംസ്, ഫാ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...