വയനാട് – കൊളവള്ളിയില്‍ ജനങ്ങളുടെ ജീവനു ഭീഷണിയായി കടുവ

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊളവള്ളിയില്‍ ജനങ്ങളുടെ ജീവനു ഭീഷണിയായി കടുവ. കടുവ സ്ഥലത്തുണ്ടെന്ന് വ്യക്തമായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കന്നുകാലികള്‍ക്ക് പുല്ലരിയാനും പശുക്കളെ പുറത്തു കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനും ആളുകള്‍ക്ക് ഭയമാണ്.

കടുവ കൊന്ന നായ്ക്കളിലൊന്ന് ഇന്നലെ രാവിലെ മുറ്റത്തുണ്ടായിരുന്നെന്ന് പ്രദേശവാസിയായ സ്വാമി പറയുന്നു. രാവിലെ വീട്ടുകാര്‍ ക്ഷീരസംഘത്തില്‍ പാല്‍ നല്‍കാന്‍ പോയപ്പോള്‍ നായ ഒപ്പമുണ്ടായിരുന്നു. അതിനു ശേഷമാണ് കടുവ പിടിച്ചത്. വീട്ടില്‍ നിന്ന് 50 മീറ്റര്‍ മാത്രമകലെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരയൊലിക്കുന്ന നിലയിലാണ് തിരച്ചില്‍ സംഘം നായയുടെ ജഡം കണ്ടെത്തിയത്.

ആളുകള്‍ കൂട്ടംചേര്‍ന്നാണ് രാവിലെ പാല്‍ നല്‍കാന്‍ പോകുന്നത്. സന്ധ്യയാകുന്നതോടെ ഗ്രാമങ്ങളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്. ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞാല്‍ കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓര്‍ത്തഡോക്സ് പള്ളിയുടെ  സമീപത്തെ തോട്ടത്തിലൂടെ കടുവ നീങ്ങുന്നതായി കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് ഉച്ചവരെ തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. കടുവയെ കണ്ടതായി പലരും പറയുന്നുണ്ടെങ്കിലും വനപാലകരാരും കണ്ടിട്ടില്ല. ഇന്നലെ പ്രദേശം അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....