Thursday, May 8, 2025 8:41 pm

വാല്‍പ്പാറയില്‍ അസുഖം ബാധിച്ച്‌ അവശനായ കടുവയ്ക്ക് വനപാലകര്‍ സംരക്ഷണം നല്‍കി

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : വാല്‍പ്പാറയില്‍ അസുഖം ബാധിച്ച്‌ അവശനായ കടുവയ്ക്ക് വനപാലകര്‍ സംരക്ഷണം നല്‍കി. രണ്ടര വയസ്സുള്ള ആണ്‍കടുവയ്ക്കാണ് സംരക്ഷണം നല്‍കിയത്. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പലയിടത്തായി ഈ കടുവയെ കണ്ട് പേടിച്ചിരുന്നു.

മുടീസ് ഭാഗത്തെ തേയിലക്കാടുകളില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഇത് അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.എഫ്.ഒ ഗണേഷിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ്​ ചെയ്ത നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. എന്നാല്‍ നിരീക്ഷണത്തില്‍ കടുവ അവശനാണെന്ന്​ തിരിച്ചറിഞ്ഞപ്പോള്‍ വലയില്‍ കുടുക്കാന്‍ ശ്രമം ആരംഭിച്ചു.

ഒടുവില്‍ ഇത് കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഇത് വലയില്‍ കുടുങ്ങിയത്. ഭക്ഷണം നല്‍കിയെങ്കിലും അസുഖം മൂലം കടുവ കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല. വെറ്റിനറി ഡോക്ടറെത്തി ഇതിന് ചികിത്സ നല്‍കി വരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറ്റകുറ്റപ്പണികൾക്കായി മുംബൈ വിമാനത്താവളത്തിലെ റൺവേകൾ അടച്ചിട്ടു

0
മുംബൈ: മൺസൂണിനു മുമ്പുള്ള അറ്റകുറ്റപ്പണികൾക്കായി മുംബൈയിലെ സിഎസ്എംഐഎ റൺവേകൾ ആറ് മണിക്കൂർ...

കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍

0
കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ...

രാസലഹരിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ രാസലഹരിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്...

ഉപഭോക്തൃവിധി നടപ്പിലാക്കിയില്ല ; LG ഇലക്ട്രോണിക്സ് എം ഡി ക്കും കടയുടമക്കും വാറണ്ട്

0
തൃശ്ശൂര്‍ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിർ കക്ഷികൾക്ക്...