കൂടലിൽ ഭീതി പരത്തിയ പുലിയെ കക്കി വനമേഖലയിൽ തുറന്നു വിട്ടു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂര്‍  പഞ്ചായത്തിലെ കൂടലിൽ ജനവാസ മേഖലയിൽ   നാളുകളായി ഭീതി പരത്തിയ പുലി ഇനി പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമായ കക്കി വനമേഖലയിൽ. കൂടൽ പാക്കണ്ടം വള്ളിവിളയിൽ രണചന്ദ്രന്‍റെ വീടിന്‌ സമീപം വനംവകുപ്പ്‌ സ്ഥാപിച്ച കൂട്ടിൽ ബുധൻ രാത്രിയാണ്‌ പുലി കുടുങ്ങിയത്‌.  മൂന്ന്‌  വയസ്സ് പ്രായമുള്ള പെൺപുലിയാണ് വീണതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. രണചന്ദ്രന്‍റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ ഒന്നിനെ കാണാതാവുകയും ഒരാടിനെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽത്തന്നെ കാണുകയും ചെയ്തു. പരിശോധനയിൽ വന്യമൃഗങ്ങൾ കടിച്ചു കീറി തിന്ന നിലയിൽ ആടിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടു.

ഇതിനെത്തുടർന്നാണ് വീടിന് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ വനം വകുപ്പ്‌ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ 31നാണ് കൂട് സ്ഥാപിച്ചത്.  പുലി കാടു കയറിയെന്ന് കരുതി നാട്ടുകാർ ആശ്വസിച്ചിരുന്നതിനിടയിലാണ് കഴിഞ്ഞ രാത്രി അപ്രതീക്ഷിതമായി കൂട്ടിൽ അകപ്പെട്ടത്. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ക്വോറി, നടുവത്തുമൂഴി റേഞ്ചാഫീസർ കെ അജിത്, ഡപ്യൂട്ടി റെയിഞ്ചർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പുലിയെ വൈദ്യപരിശോധന നടത്തി.  ശേഷം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ തുറന്നു വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...