അമേരിക്ക അടിച്ചമർത്തുന്നു ; ടിക് ടോക് കമ്പനി നിയമനടപടിയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : അമേരിക്ക നടത്തുന്ന അടിച്ചമർത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക് ശനിയാഴ്ച അറിയിച്ചു. ദേശീയ സുരക്ഷാഭീഷണി ആരോപിച്ച് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ടിക് ടോക്ക് നിയമനടപടി തേടുന്നത്.

ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് ടിക്ടോക്കിനെതിരെയുള്ള ആരോപണം ആവർത്തിച്ചത്.
ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ നിർദേശം നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പു വെയ്ക്കുകയും ചെയ്തു.

ഓഗസ്റ്റ് ആറിന് ഒപ്പുവെച്ച ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമനടപടി തേടുന്നത്. നിയമവാഴ്ച അവസാനിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും തങ്ങളുടെ കമ്പനിയോടും ഉപയോക്താക്കളോടും ന്യായമായ രീതിയിൽ ഇടപെടണമെന്നാണ്‌ ടിക് ടോക് ആവശ്യപ്പെടുന്നത്‌. അടുത്തയാഴ്ച കമ്പനി കേസ് ഫയൽ ചെയ്യും. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുള്ള ആരോപണം ടിക് ടോക് ആവർത്തിച്ച് നിഷേധിച്ചിരുന്നു. ട്രംപിന്റെ ആരോപണത്തെ തങ്ങൾക്കെതിരെയുള്ള രാഷ്ട്രീയനീക്കമായാണ്‌ ചൈന നിരീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...