ചൈനീസ് ചീത്തപ്പേര് മാറ്റാൻ ടിക്ടോക് ; കേന്ദ്ര ആസ്ഥാനമായി ലണ്ടൻ പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ എന്ന ‘ചീത്തപ്പേരിൽനിന്ന്’ ഒഴിഞ്ഞുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് യുകെ സർക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചർച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.

ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോൾ. ഈ വർഷം ആദ്യമാണ് ടിക്ടോക് കലിഫോർണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാൾട്ട് ഡിസ്നിയുടെ കോ എക്സിക്യൂട്ടീവായ കെവിൻ മേയറെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ച് വൻ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ നിരോധനത്തിനു തയ്യാറെടുക്കുകയാണ്. യുഎസിൽനിന്നു തിരിച്ചടി കിട്ടിയാൽ പെട്ടെന്നു മാറേണ്ട അവസ്ഥയിലാണ് ടിക്ടോക്. ചൈനയ്ക്കു പുറത്ത് ലണ്ടനിലും മറ്റു ഓഫീസുകളിലും കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...