ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ എന്ന യുവാവാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ സാഹസികമായി അന്വേഷണസംഘം കീഴ്പ്പെടുത്തുകയായിരുന്നു. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  സമൂഹമാധ്യമങ്ങളായ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലായത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും മറ്റു പല കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രമില്‍ലാല്‍ ഒളിവില്‍ പോയി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രമില്‍ലാല്‍ കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതി നാട്ടിലെത്തുന്നത് സംബന്ധിച്ച്‌ തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട്ടില്‍ എത്തിയ പ്രമില്‍ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ കണ്ടതും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം കീഴ്പ്പെടുത്തിയത്. പ്രതി മുമ്പും  പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...