വീണ്ടും ടിക് ടോക് അപകടം ; അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ടിക് ടോക്കില്‍ ഇടാന്‍ വേണ്ടി അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയുണ്ടായ  അപകടത്തില്‍ 15 വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു . ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ ബൈക്കിന്റെ മുന്‍ ഭാഗം ഉയര്‍ത്തി ഒരു ടയറില്‍  ഓടിക്കുന്ന അഭ്യാസപ്രകടനം നടന്നത്.

മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കള്‍ കാര്യമാക്കിയില്ല. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...