Monday, April 29, 2024 9:44 am

അമേരിക്കയിലെ നിരോധനം ; ട്രംപിനെതിരെ ടിക് ടോക്ക് കേസ് രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

സാന്‍ഫ്രാന്‍സിസ്‌കോ : അമേരിക്കയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പാസാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് പരാതി നല്‍കി. തങ്ങളുടെയും തങ്ങളുടെ ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും കേസ് നിസാരമായി കാണുന്നില്ലെന്നും ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഉത്തരവ് ഞങ്ങളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ്. 10,000 അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വിനോദം, ബന്ധങ്ങള്‍, നിയമാനുസൃതമായ ഉപജീവനം എന്നിവയ്ക്ക് വേണ്ടി ഈ ആപ്ലിക്കേഷനിലേക്ക് തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുകയും ചെയ്യുകയാണെന്ന് ടിക് ടോക്ക്  അധികൃതര്‍ പറയുന്നു.

അമേരിക്കയില്‍ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൈമാറാന്‍ 90 ദിവസം സമയം നല്‍കിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.
അതേസമയം ടിക് ടോക്ക് നല്‍കിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്ക് ആപ്ലിക്കേഷനില്‍ ചൈനീസ് സര്‍ക്കാര്‍ കൃത്രിമത്വം കാണിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ  ടിക് ടോക്കിനെ നിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് ടിക് ടോക്ക് പരാതിയില്‍ പറഞ്ഞു.

അമേരിക്കന്‍ സര്‍ക്കാരിന് അറിയാവുന്നത് പോലെ  ടിക് ടോക്കിന്റെ അമേരിക്കന്‍ ഉപയോക്തൃ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കുന്നതിന് അസാധാരണമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അത്തരം ഡാറ്റകള്‍ ചൈനയ്ക്ക് പുറത്താണെന്നും (സിംഗപ്പൂരിലും, യുഎസിലും) ബൈറ്റ്ഡാന്‍സിന്റെ മറ്റ് ഉല്‍പ്പന്നങ്ങളുടെ ഡാറ്റയില്‍ നിന്നും മാറി പ്രത്യേകമായാണ് സൂക്ഷിക്കുന്നതെന്നും ടിക് ടോക്ക് പറഞ്ഞു.  ടിക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സര്‍ക്കാരിന്റെ ആരോപണത്തെയും ടിക് ടോക്ക് നിഷേധിച്ചു.  ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു അമേരിക്കന്‍ കമ്പനിക്ക് കൈമാറുകയോ നിരോധനം നേരിടുകയെ ചെയ്യണമെന്നാണ് അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ടിക് ടോക്കിന് മേല്‍ താല്‍പര്യം പ്രകടിപ്പിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം ; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച...

മലപ്പുറത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

0
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി...

റബർ മരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി

0
മല്ലപ്പള്ളി : 11 കെ വി ലൈനിന് മുകളിൽ റബർ മരം...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം : ജയറാം രമേശ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...