Sunday, March 23, 2025 7:43 am

ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 25 വരെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ തപാല്‍ വോട്ടിങ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കു വോട്ടു ചെയ്യാന്‍ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 25 വരെ സൗകര്യം. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഈ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍ നടക്കും. ഈ തീയതികളില്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്കു ഏപ്രില്‍ 25 വരെ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രം വഴി തപാല്‍ വോട്ട് ചെയ്യാം. തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കിയ മറ്റു ലോക്സഭാമണ്ഡലങ്ങളില്‍ വോട്ടുള്ള പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട്. ഫോം 12ല്‍ അപേക്ഷ നല്‍കാന്‍ ഏപ്രില്‍ 19 വരെ സമയമനുവദിച്ചിട്ടുണ്ട്.

എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളില്‍ പ്രത്യേക പോളിങ് ബൂത്തുകള്‍ ഒരുക്കിയാണ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
12 എ പ്രകാരം തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇഡിസി) ഈ ദിവസങ്ങളില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ഇ.ഡി.സി. ലഭിക്കുന്നവര്‍ക്കു വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് ഡ്യൂട്ടിയുള്ള ബൂത്തിലോ സൗകര്യപ്രദമായ ബൂത്തിലോ വോട്ട് രേഖപ്പെടുത്താം.

ഇ.ഡി.സി ലഭിക്കുന്നതിനുള്ള 12 എ അപേക്ഷ ഏപ്രില്‍ 22 വരെ സമര്‍പ്പിക്കാമെന്നു തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പോളിങ് ഡ്യൂട്ടിയില്ലാത്ത പോലീസ് ഉദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍, വീഡിയോഗ്രാഫര്‍ തുടങ്ങിയ അനുദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 23,24,25 തീയതികളില്‍ കേന്ദ്രീകൃത തപാല്‍ ബാലറ്റ് കേന്ദ്രത്തില്‍ വോട്ടു ചെയ്യാം. ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ബാലറ്റുകള്‍ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്കു കൈമാറും. ഉപവരാണധികാരികള്‍ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടക്കൊച്ചിയിൽ നിന്ന് അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
കൊച്ചി: ഇടക്കൊച്ചിയിലെ കോളേജ് പരിസരത്ത് നിന്ന് അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി....

ഗാസ്സയ്ക്ക് പിന്നാലെ ലബനാനെയും ആക്രമിച്ച് ഇസ്രായേൽ; ഏഴ് പേർ കൊല്ലപ്പെട്ടു

0
ദുബൈ: ഗാസ്സക്കു പിന്നാലെ ലബനാനിലേക്കും യുദ്ധം പടർ​ന്നേക്കുമെന്ന ആശങ്ക. ഗാസ്സയിൽ അതിക്രമം...

ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 42-ാം ദിവസം

0
തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ...

കെട്ടിട നികുതി അടയ്​ക്കാത്തതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽനിന്ന്​ ഇറക്കിവിടാൻ ശ്രമിച്ചെന്ന്​ പരാതി

0
കൊച്ചി: കെട്ടിട നികുതി അടയ്​ക്കാത്തതിന്റെ പേരില്‍ കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെന്ന്...