കോന്നി : തടി കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ എസ്റ്റേറ്റിലെ സി ഡിവിഷനിൽ വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി പൂവത്തുങ്കൽ വീട്ടിൽ സോജി(27)ആണ് മരിച്ചത്. ഡ്രൈവർ കണ്ണൻ, പൊൻകുന്നം സ്വദേശി മിഥുൻ എന്നിവർക്കും ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സോജിക്ക് മരണം സംഭവിച്ചിരുന്നു. ലോറി മറിഞ്ഞപ്പോൾ സോജി രക്ഷപെടാനായി പുറത്തേക്ക് ചാടിയെങ്കിലും ലോറി മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തണ്ണിത്തോട്ടില്‍ തടിലോറി മറിഞ്ഞ് ഒരാൾ മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക് ; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി
RECENT NEWS
Advertisment