തിരുവല്ല : വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടിത്തം. മില്ല് പൂര്‍ണമായി കത്തി നശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന തടി ഉല്‍പ്പന്നങ്ങളും കത്തിയമര്‍ന്നു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. മില്ലില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്‌നി വാനിനും തീ പിടിച്ചു. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചേ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. തിരുവല്ലയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും അഗ്‌നിശമന സേനയെത്തി തീയണച്ചു.
വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടിത്തം ; മില്ല് പൂര്‍ണമായി കത്തി നശിച്ചു
RECENT NEWS
Advertisment