ഡൽഹി: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള സമയം ഇന്നോട് കൂടി അവസാനിക്കും. സെപ്റ്റംബർ 15 കഴിഞ്ഞും സമയം നീട്ടുമെന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സമയപരിധി ഇനി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. അതേസമയം ഈ വർഷത്തെ ഫയലിംഗുകൾ കഴിഞ്ഞ വർഷത്തേക്കാൾ മന്ദഗതിയിലാണ്. കഴിഞ്ഞ വർഷം 7 കോടിയിലധികം ഐ ടി ആർ ഫയൽ ചെയ്തയിടത്ത് ഇത്തവണ 5.47 കോടി ആദായനികുതി റിട്ടേണുകൾ മാത്രമാണ് ഫയൽ ചെയ്തിട്ടുള്ളത്. അതേസമയം ഇ-ഫയലിംഗ് പ്ലാറ്റ്‌ഫോമുകളായ വാർഷിക വിവര പ്രസ്താവന (AIS), ഫോം 26AS, നികുതിദായക വിവര സംഗ്രഹം (TIS) എന്നിവ ഇടയ്ക്കിടെ ഡൗണാകുന്നതും ഫയൽ ചെയ്യാനെത്തുന്നവരെ വലയ്ക്കുന്നുണ്ട്. പോർട്ടലിലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മൂലം, തീയതി നീട്ടുമെന്ന് നികുതിദായകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്ന പ്രസ്താവന ഇറങ്ങിയതോടെ ഫയൽ ചെയ്യാനിരുന്നവർ നിരാശയിലാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























