‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’ : മന്ത്രി പി രാജീവ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ കശുവണ്ടി വകുപ്പ് മന്ത്രി പി രാജീവ്‌. കൊല്ലം പെരുമ്പുഴ കാപ്പെക്സ് ഫാക്ടറിയിൽ കാപ്പെക്സിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാപ്പെക്സിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണണോദ്ഘാടനം, പുതിയ വിൽപ്പന വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ്, ഓൺലൈൻ വ്യാപാരോദ്ഘാടനം, പുതുക്കിയ വെബ് സൈറ്റിൻ്റെ സമർപ്പണം, വിദ്യാഭ്യാസ അവാർഡ് വിതരണം തുടങ്ങിയവ മന്ത്രി നിർവഹിച്ചു. ഓൺലൈൻ വിപണനം ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണം. ആഭ്യന്തര വിപണനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വൻകിട മാളുകളിൽ കേരളീയ ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഔട്ട്ലെറ്റുകൾ സജ്ജീകരിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. കശുവണ്ടി തൊഴിലാളികളുടെ തൊഴിൽ-ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പി സി വിഷ്ണുനാഥ് എംഎൽഎ തൊഴിലാളികൾക്കുള്ള അവാർഡ് വിതരണവും ഫാക്ടറികൾക്കുള്ള പുതിയ കമ്പ്യൂട്ടറുകളുടെ വിതരണവും നിർവഹിച്ചു. കാപ്പെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. എം ഡി ശിരീഷ് കേശവൻ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ,തുടങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...