കാലവും ഭരണവും മാറും, അനീതികൾക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും: കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

പ്രതിപക്ഷ നേതാക്കളെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും കെ.എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു. മോന്‍സണ്‍ കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ നീക്കങ്ങളെ വിമര്‍ശിച്ചാണ് കെ.എം ഷാജിയുടെ പോസ്റ്റ്. ഹൈക്കോടതി ഇടപെട്ടാണ് മുഖ്യമന്ത്രി മുൻകയ്യെടുത്ത് തനിക്കെതിരെ കെട്ടിച്ചമച്ച കള്ളകേസ് റദ്ദു ചെയ്തത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വൃത്തികെട്ട രീതിയിലാണ് സര്‍ക്കാര്‍ വേട്ടയാടിയത്. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു കൊടുത്തതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കേസെടുത്തു. ഇപ്പോള്‍ കെ സുധാകരനെ എങ്ങനെയെങ്കിലും കുടുക്കാനുള്ള നാണംകെട്ട കളിയുമായി ഒരു പാർട്ടിയും സർക്കാരും അപ്പാടെ ഇറങ്ങിയിരിക്കുന്നു. രമേശ്‌ ചെന്നിത്തലക്കെതിരെയുള്ള കള്ളകേസ് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും കെ.എം ഷാജി കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...