ടിനി ടോമിന് രാഷ്ട്രീയ സ്വാധീനമുണ്ട്; കേസ് എടുത്തില്ലെങ്കിൽ നിയമപോരാട്ടമെന്ന് നടി അൻസിബ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി അൻസിബ ഹസനും നടനും താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോമും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. തനിക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് അൻസിബ കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ നിയമനടപടികളുമായി കോടതിയെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി. തനിക്കെതിരെ അയച്ച അപകീർത്തികരമായ സന്ദേശങ്ങളുടെ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ ഔദ്യോഗിക എക്സിക്യൂട്ടീവ് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരമൊരു സന്ദേശം വന്നതെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും, കേസ് അപകീർത്തിപ്പെടുത്തലിന്റെ പരിധിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് പൊലീസിന്റെ നിലപാട്.
കേസിൽ ടിനി ടോമിന് രാഷ്ട്രീയമായി വലിയ സ്വാധീനമുണ്ടെന്നും അൻസിബ ആരോപിക്കുന്നു. എങ്കിലും സർക്കാരിലും നിയമസംവിധാനങ്ങളിലും തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും നടി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...