കോന്നി: ചാങ്കൂർ മുക്കിന് സമീപം ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്ന കൊന്നപ്പാറ ഒഴുമണ്ണിൽ പാപ്പച്ചൻ (56) മരണമടഞ്ഞു. കഴിഞ്ഞ 7 ന് ചാങ്കൂർ മുക്കിൽ കോന്നിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി എതിരെ വന്ന ബസിന് സൈഡ് കൊടുക്കുമ്പോൾ റോഡരികിൽ നിന്ന പാപ്പച്ചനെ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച 2 ന് കൊന്നപ്പാറ ശാലേം മർത്തോമ പള്ളിയിൽ. ഭാര്യ സൂസമ്മ, മക്കൾ: പൊടിമോൾ, ജോജി, ഷിജി, മരുമക്കൾ: റെജി, എബി.
ടിപ്പർ ലോറിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
RECENT NEWS
Advertisment