പത്തനംതിട്ട : പുത്തന്‍ പീടികയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തന്‍പീടിക കോടാട്ടുമണ്ണില്‍ ഫിനാന്‍സ് ഉടമ റീസിന്റെ മൂത്തമകന്‍ റിതിന്‍ കെ.റീസ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. പത്തനംതിട്ട സന്തോഷ് ജംഗ്ഷനില്‍ നിന്നും പുത്തന്‍പീടിക വഴി പോവുകയായിരുന്നു മെറ്റല്‍ കയറ്റിയ ടിപ്പര്‍ ലോറി. എതിരെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്നു റിബിന്‍. എ.ജി.റ്റി ഓഡിറ്റോറിയത്തിന് സമീപമുള്ള കുരിശടിക്ക് മുമ്പിലായിരുന്നു അപകടം. വീടിന്റെ തൊട്ടടുത്ത് വെച്ചാണ് റിബിന്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ ചക്രത്തിനടിയില്‍ യുവാവ് കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കുവാന്‍ പോലീസും ഫയര്‍ഫോഴ്സും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടുത്തെ വളവാണ് അപകടകാരണം എന്ന് സമീപവാസികള്‍ പറയുന്നു. അടുത്തനാളില്‍ നടന്ന രണ്ടാമത്തെ അപകടമാണ് ഇത്. ഈ റോഡില്‍ക്കൂടി ടിപ്പര്‍ പോകേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് പരിശോധന ഒഴിവാക്കുവാന്‍ പോക്കറ്റ് റോഡുകള്‍ തെരഞ്ഞെടുത്തതാണെന്ന് കരുതുന്നു.