പാനൂര്‍: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ പുത്തൂര്‍ എല്‍.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) യാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരക യു.പി.സ്ക്കൂളിന് സമീപമാണ് അപകടം നടന്നത്.
അമ്മാവനോടൊപ്പം ബൈക്കില്‍ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവില്‍ നിന്നും ടിപ്പര്‍ ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് തെറിച്ചുവീണു. ഉടന്‍ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. അന്‍വിനാണ് സഹോദരന്‍.