ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാനൂര്‍: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ പുത്തൂര്‍ എല്‍.പി.സ്കൂള്‍ രണ്ടാം ക്ലാസ്  വിദ്യാര്‍ത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) യാണ് അപകടത്തില്‍ മരിച്ചത്.  ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരക യു.പി.സ്ക്കൂളിന് സമീപമാണ് അപകടം നടന്നത്.

അമ്മാവനോടൊപ്പം  ബൈക്കില്‍ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവില്‍ നിന്നും ടിപ്പര്‍ ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച്‌ തെറിച്ചുവീണു. ഉടന്‍ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. അന്‍വിനാണ് സഹോദരന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...