കൊല്ലം : കടയ്ക്കലില്‍ ടിപ്പര്‍ ഡ്രൈവറെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം. മണ്ണ്മാഫിയ സംഘത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പരാതി. ടിപ്പര്‍ ഡ്രൈവറായ കടക്കല്‍ സ്വദേശി അനീഷാണ് ആക്രമണത്തിനിരയായത്. ലോറിക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് അനീഷിനെ അര്‍ധരാത്രിയില്‍ വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.
മര്‍ദ്ദനത്തില്‍ തലക്കും കണ്ണിനും മുതുകിലും ഗുരുതരമായി പരീക്കേറ്റു. അനീഷ് കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെനാളായി കടക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവില്‍ വ്യാപകമായ രീതിയില്‍ നിലംനികത്തല്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പര്‍ ലോറി ഡ്രൈവറുടെ വീടിനു മുന്നില്‍ അക്രമി സംഘം എത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.