കളമശ്ശേരി: റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഇഖ്റ മസ്ജിദിന് എതിര്‍വശത്ത് നിര്‍ത്തിയിട്ട ലോറിക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സ്കൂള്‍ സമയമായതിനാല്‍ ഡ്രൈവര്‍ അക്ബര്‍ അലി വാഹനം നിര്‍ത്തി ചായ കുടിക്കാന്‍ നീങ്ങവേയാണ് ലോറിയുടെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്.
ഉടന്‍ എന്‍ജിന്‍ ഭാഗത്തേക്കും കാബിനിലേക്കും തീ പടര്‍ന്നു. ഏലൂര്‍, തൃക്കാക്കര ഭാഗങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. ഈ സമയത്തിനകം കാബിനും മുന്‍ഭാഗത്തെ ടയറുകളും കത്തിനശിച്ചു. ഡീസല്‍ ടാങ്കിലേക്ക് തീ എത്തുന്നതിന് മുമ്പ് അണച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവായതായി ഏലൂര്‍ ഫയര്‍ ഓഫിസര്‍ സതീശന്‍ പറഞ്ഞു. കാലടി സ്വദേശി താരിഖ് അസീസിന്‍റേതാണ് ലോറി.