റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഇഖ്റ മസ്ജിദിന് എതിര്‍വശത്ത് നിര്‍ത്തിയിട്ട ലോറിക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സ്കൂള്‍ സമയമായതിനാല്‍ ഡ്രൈവര്‍ അക്ബര്‍ അലി വാഹനം നിര്‍ത്തി ചായ കുടിക്കാന്‍ നീങ്ങവേയാണ് ലോറിയുടെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ എന്‍ജിന്‍ ഭാഗത്തേക്കും കാബിനിലേക്കും തീ പടര്‍ന്നു. ഏലൂര്‍, തൃക്കാക്കര ഭാഗങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. ഈ സമയത്തിനകം കാബിനും മുന്‍ഭാഗത്തെ ടയറുകളും കത്തിനശിച്ചു. ഡീസല്‍ ടാങ്കിലേക്ക് തീ എത്തുന്നതിന് മുമ്പ് അണച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവായതായി ഏലൂര്‍ ഫയര്‍ ഓഫിസര്‍ സതീശന്‍ പറഞ്ഞു. കാലടി സ്വദേശി താരിഖ് അസീസിന്‍റേതാണ് ലോറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...