കൊ​ല​ക്കേ​സ് പ്ര​തി​യെ ടി​പ്പ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ സംഭവം ; ഒ​രാ​ള്‍​കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട: വ​ട​ക​ര ജോ​സ്കൊ​ല​ക്കേ​സ് പ്ര​തി​യെ ടി​പ്പ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ള്‍​കൂടി പൊലീസ് പി​ടി​യി​ല്‍. കീ​ഴാ​റൂ​ര്‍ ക​ലിങ്കുവി​ള വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു(31)വിനെ​യാ​ണ് പിടികൂടിയത്. മാ​രാ​യ​മു​ട്ടം പോ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ര​ഞ്ജി​ത്തി​നെ ടി​പ്പ​ര്‍ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത്തി​ന് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. പി​ടി​യി​ലാ​യ വി​ഷ്ണു ഒ​ളി​വി​ല്‍ ക​ഴി​യവെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ ഒ​ന്നാം പ്ര​തി ശ​ര​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ​ശ്ര​മി​ച്ചി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത്തി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. ശ​ര​ത്തി​നെ ഇ​ന്ന​ലെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ര​ഞ്ജി​ത്ത് ജീ​വി​ച്ചി​രു​ന്നാ​ല്‍ ത​ന്നെ​യും ജേ​ഷ്ഠ​നെ​യും കൊ​ല്ലു​മെ​ന്ന ഭീ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ വ​ക​വ​രു​ത്തി​യ​തെ​ന്ന് ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...