കോന്നി അതിരുങ്കലില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി അതിരുങ്കലില്‍ ഭാരം കയറ്റി അമിത വേഗതയില്‍ പാഞ്ഞ ലോറി റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി. അതിരുങ്കല്‍ അഞ്ചുമുക്ക് റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. സമീപത്തെ പാറമടയില്‍ നിന്നും ലോഡുമായി  വന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ കാര്‍ പോര്‍ച്ചിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. ലോറി ഇടിച്ച് കയറിയ ഭാഗത്ത് ആളുകള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ കാര്‍ പോര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ത്ത ലോറി വീടിന്റെ മതിലില്‍ ഇടിച്ച് നിന്നതിനാല്‍ താഴ്ചയിലേക്ക് മറിയാതെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

അതിരുങ്കല്‍, പോത്തുപാറ മേഖലകളിലെ പാറമടകളില്‍ നിന്നും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ടിപ്പര്‍ ലോറികള്‍ സഞ്ചരിക്കുന്നത്. അതിരുങ്കല്‍, അഞ്ചുമുക്ക്. പോത്തുപാറ, മുറിഞ്ഞകല്‍ ഭാഗങ്ങളില്‍ ഇതിനോടകം നിരവധി വാഹനാപകടങ്ങളാണ് ടിപ്പര്‍ ലോറികളുടെ അമിത വേഗത മൂലം നടന്നിട്ടുള്ളത്. വളവുകള്‍ ഉള്ള റോഡില്‍ വേഗത്തില്‍ എത്തുന്ന ടിപ്പര്‍ ലോറികള്‍ വളരെ അടുത്തെത്തിയ ശേഷമാണ് മറ്റ് വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്രദേശത്ത് ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത് നവീകരിച്ച പല റോഡുകളും ലോറികള്‍ അമിത ഭാരം കയറ്റിപോകുന്നത് മൂലം  നാശാവസ്ഥയിലാണ്. പുലര്‍ച്ചെ മുതല്‍ പ്രദേശത്തെ ക്വാറികളില്‍ നിന്നും പാറ കയറ്റി പോകുന്ന ലോറികള്‍ കാല്‍നട യാത്രക്കാരായ പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...