മടന്തമണ്ണിനു സമീപം പാറക്കല്ലുമായെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: മടന്തമണ്ണിനു സമീപം പാറക്കല്ലുമായെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി പൂര്‍ണ്ണമായും തകര്‍ന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെ ചെമ്പനോലി-മടന്തമണ്‍ ഇറക്കത്തിലാണ് അപകടം നടന്നത്. മുന്‍പ് പലതവണ അപകടം നടന്ന സ്ഥലത്തു തന്നെയാണ് ഇന്ന്  വീണ്ടും അപകടം ഉണ്ടായത്. ചെമ്പന്‍മുടി മലയിലെ പാറമടകളില്‍ നിന്നും പാറയുമായെത്തുന്ന ടിപ്പര്‍ ലോറികള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മടന്തമണ്ണിലെ അംഗന്‍വാടി കെട്ടിടത്തിലേക്ക് കൂറ്റന്‍ ടോറസ് ലോറി ഇടിച്ചു കയറിയിരുന്നു. കൂത്താട്ടുകുളം അത്തിക്കയം റോഡ് ഉന്നത നിലവാരത്തിലാക്കിയതിന് ശേഷം ഇവിടെ അപകട പരമ്പര തന്നെയാണ് ഉണ്ടാകുന്നത്.

രണ്ടു ദിവസം മുമ്പ് ഈ റൂട്ടില്‍ തന്നെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും നിറഞ്ഞ വഴിയെപ്പറ്റി വ്യക്തമായി അറിയാത്ത പുറം നാടുകളില്‍ നിന്നെത്തുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തില്‍ പെടുന്നത്. റോഡ് ഉന്നത നിലവാരത്തിലാക്കിയ ശേഷം നടന്ന അപകടത്തില്‍ മരണവും ഉണ്ടായിട്ടുണ്ട്. സ്ഥിരം അപകടം നടക്കുന്ന വളവു നിവര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...