കോന്നി : ഭാരം കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യനാമണ്‍ അടുകാട് ഭാഗത്തെ പാറമടയിൽ നിന്നും പാറ ഉത്പന്നം കയറ്റി തിരികെ മടങ്ങവേ ഇറക്കത്ത് നിയന്ത്രണം വിട്ട ലോറി തണ്ണിത്തോട് റോഡിന്റെ വശത്തെ മതിലും തകർത്ത് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും എത്തിയതാണ് ടിപ്പര്‍. രാവിലെ എട്ടരയ്ക്ക് ശേഷമായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. ടിപ്പർ ലോറി ക്രയിൻ ഉപയോഗിച്ച് സ്ഥലത്ത് നിന്ന് എടുത്ത് മാറ്റി. മുൻപും സമാന രീതിയിൽ ഇതേ സ്ഥലത്ത് ലോറികള്‍ മറിഞ്ഞിട്ടുണ്ട്.
പയ്യനാമണ്ണിൽ ടിപ്പർ നിയന്ത്രണം വിട്ട് മറിഞ്ഞു
RECENT NEWS
Advertisment