ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ; നടപടി സ്വീകരിക്കാതെ മോട്ടോര്‍ വാഹന വകുപ്പും പോലീസും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിയമം തെറ്റിച്ച് പാഞ്ഞിട്ടും നടപടി സ്വീകരിക്കാതെ പോലീസും മോട്ടോര്‍ വാഹന വകുപ്പും. സ്കൂള്‍ സമയങ്ങളിലാണ് ഇത്തരത്തില്‍ ടിപ്പര്‍ ലോറികള്‍ പൊതു നിരത്തുകളില്‍ ചീറിപ്പായുന്നത്. പാറമടകളില്‍ നിന്നും ലോഡ് കയറ്റി പോകുന്ന ലോറികള്‍ ടാര്‍പ്പ കൊണ്ട് മൂടി മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ടിപ്പര്‍ ലോറികള്‍ നഗരമധ്യത്തില്‍ക്കൂടി പാറപ്പൊടി വിതറിക്കൊണ്ട് സഞ്ചരിക്കുന്നത്. കോന്നി പഞ്ചായത്തിലെ ചെങ്ങറ, പയ്യനാമണ്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ അതിരുങ്കല്‍, പോത്തുപാറ, വടശേരിക്കര പഞ്ചായത്തിലെയും ചിറ്റാര്‍ പഞ്ചായത്തിലെയും പാറമടകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ലോഡുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്.

പോലീസും മോട്ടോര്‍ വാഹന വകുപ്പും പലയിടത്തും പരിശോധന നടത്തുന്നുണ്ട് എങ്കിലും നിയമ ലംഘനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നില്ല. അരുവാപ്പുലം പഞ്ചായത്തില്‍ ചിലയിടങ്ങളില്‍ ടിപ്പര്‍ ലോറികളില്‍ നിന്നും കല്ല്‌ തെറിച്ച് റോഡില്‍ വീഴുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂടിയില്ലാതെ കടന്നു പോകുന്ന ലോറികളില്‍ നിന്ന് പറന്നുയരുന്ന പാറപ്പൊടി പിന്നാലെ വരുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ കണ്ണില്‍ വീഴുന്നതും അപകടങ്ങള്‍ക്ക് കാരണമായി തീരുന്നുണ്ട്. വളവുകളില്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ടിപ്പര്‍ ലോറികള്‍ ആണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെക്കുന്നത്. കോന്നി അതിരുങ്കല്‍ റോഡില്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ടിപ്പര്‍ ലോറികള്‍ നിരവധി തവണ അപകടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും ജില്ലയിലെ പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇതൊന്നും അറിഞ്ഞമട്ടില്ല. സ്കൂള്‍ സമയങ്ങളില്‍ ചീറിപായുന്ന ഇത്തരം ടിപ്പര്‍ ലോറികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...