വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല ; സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കളക്ട്രേറ്റ് വളപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കളക്ട്രേറ്റ് വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ നട്ടം തിരിഞ്ഞ് പൊതു ജനങ്ങളും ജീവനക്കാരും. ജില്ലയിലെ പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കളക്ട്രേറ്റ് കെട്ടിടത്തില്‍ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. എന്നാല്‍ ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് കളക്ട്രേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കാലപ്പഴക്കം മൂലം പൊളിക്കാറായ നിരവധി വാഹനങ്ങളാണ് ഈ പരിസരങ്ങളില്‍ കെട്ടി കിടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളാണ് ഇതില്‍ ഏറെയും. ഇവ ഈ പരിസരങ്ങളില്‍ നിന്ന് നീക്കം ചെയ്‌താല്‍ തന്നെ സ്ഥലപരിമിതിക്ക് പകുതിയിലേറെ പരിഹാരമാകും.

വണ്‍വേ സംവിധാനത്തിലാണ് കളക്ട്രേറ്റിനുള്ളില്‍ റോഡ്‌ ക്രമീകരിച്ചിരിക്കുന്നത്. ഒരു വഴിയിലൂടെ കയറുന്ന വാഹനം മറുവശത്ത് കൂടി പുറത്ത് കടക്കുമ്പോള്‍ റോഡിന് ഇരുവശവുമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദീര്‍ഘ വീക്ഷണമില്ലാതെ കളക്ട്രേറ്റ് വളപ്പില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് സ്ഥല പരിമിതിക്ക് മറ്റൊരു കാരണം. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാരണം പാര്‍ക്കിങ്ങിന് വേണ്ട സ്ഥലം വെറുതെ പാഴായിരിക്കുകയാണ്.

കളക്ട്രേറ്റിലെ ഓഫീസുകളിലേക്ക് വരുന്ന വാഹനങ്ങള്‍ പലതും കോഴഞ്ചേരി റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്താണ് ആളുകള്‍ പോകുന്നത്. ഇത് മൂലം ഇവിടെയും വലിയ ഗതാഗത കുരുക്കാണ് മിക്കപ്പോഴും. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കളക്ട്രേറ്റ് വളപ്പില്‍ വാഹന പാര്‍ക്കിംഗിന് പരിഹാരം കാണുവാന്‍ മാറി മാറിവന്ന ജന പ്രതിനിധികള്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്കും ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമില്ല. ജില്ലാ ആസ്ഥാനമായ  കളക്ട്രേറ്റ് വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...