നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : പി. മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഒരു മേഖലയിലും മാറ്റം കാണാനായിട്ടില്ലെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ‘പിണറായിക്കാലം തീവിലക്കാലം’, ‘കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യവുമായി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടന്ന ഉപവാസ സമരത്തിന്‍റെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടോ അവയൊന്നും ചെയ്തിട്ടില്ല. ജനവികാരം അറിയുന്ന ഭരണകൂടത്തിന്‍റെ നിഴല്‍പോലുമില്ലാത്ത അവസ്ഥയാണ്. ജനാധിപത്യം അപേക്ഷയിലൂടെ നിലനില്‍ക്കില്ല സമരത്തിലൂടെ മാത്രമേ സംരക്ഷിക്കാനാകൂ എന്നും അതിനാണ് മഹിളാകോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഉപവാസമെന്നും പി. മോഹന്‍രാജ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ ബിനു ചക്കാലയില്‍, എലിസബേത്ത് അബു, അബ്ദുള്‍കലാം ആസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ റോജിപോള്‍ ദാനിയേല്‍, പ്രൊഫ. പി.കെ. മോഹന്‍രാജ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലന്‍ ജിയോ മൈക്കിള്‍, റെനീസ് മുഹമ്മദ്, ലാലി ജോണ്‍, ജയ പ്രസാദ്, നിര്‍മ്മല മാത്യൂസ്, ബീനാ സോമന്‍, സുധ നായര്‍, ഗീത ചന്ദ്രന്‍, സജിനി മോഹന്‍, അന്നമ്മ ഫിലിപ്പ്, മേഴ്സി പാണ്ഡ്യത്ത്, ഷീജാ മുരളിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...

സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

0
പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...