വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേയ്ക്കും, വീട്ടിലേയ്ക്കും പോകുന്ന സമയത്ത് ടിപ്പറിന്റെ ഗതാഗതം നിയന്ത്രിക്കണം

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : കുളത്തൂപ്പുഴ മേഖലയില്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ പോകുന്ന സമയത്ത് ടിപ്പര്‍ ലോറികളുടെ സഞ്ചാരം. കഴിഞ്ഞ കുറേ ദിവസങ്ങളായി കുളത്തൂപ്പുഴ – അഞ്ചല്‍ പാതയിലൂടെ രാവിലെ എട്ടുമുതല്‍ ടിപ്പര്‍ ലോറികള്‍ ലോഡും കയറ്റി കടന്നുപോകുന്നുണ്ട്. ഇവ തുടര്‍ച്ചയായി എത്തുന്നത് പാത മറികടക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നു. ഒപ്പം രണ്ടും മൂന്നും വാഹനങ്ങള്‍ ഒന്നിച്ച്‌ സ്കൂള്‍ കവാടത്തിന് മുന്നിലായി നിര്‍ത്തിയിടുന്നു. എതിര്‍വശത്തുനിന്ന് വാഹനമെത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ കഴിയാതെ ഏറെനേരം പാതയോരത്ത് കാത്തുനില്‍ക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് സ്കൂളിന് മുന്നിലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സ്കൂള്‍ സമയത്തെ ടിപ്പര്‍ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...