അടൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ തിട്ടയിടിഞ്ഞു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പാറ കയറ്റി വന്ന ടിപ്പര്‍ ലോറി സംരക്ഷണഭിത്തിയും റോഡും തകര്‍ത്ത് വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.  അടൂര്‍ കടമ്പനാട് മുണ്ടപ്പള്ളി സെറ്റില്‍മെന്റ് കോളനിയില്‍ ശിവവിലാസത്തില്‍ മണിക്കുട്ടന്റെ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി തകര്‍ന്ന് ലോറി പതിക്കുകയായിരുന്നു. വാഹനം പതുക്കെ ചരിയുന്നത് കണ്ട് മുന്നറിയിപ്പ് നല്‍കിയതിനാല്‍ റൂമിനുള്ളില്‍ സ്‌കൂളില്‍ പോകാന്‍ തയാറെടുത്തു കൊണ്ടിരുന്ന കുട്ടികള്‍ ഓടി മാറി. ലോറി മറിഞ്ഞ് മുന്നിലെ രണ്ടു മുറികളും പാറക്കല്ലുകള്‍ വീട് മറ്റ് രണ്ട് മുറികളും പൂര്‍ണമായി തകര്‍ന്നു. ഉടമ തന്നെയാണ് ലോറി ഓടിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. റോഡിന്റെ ഒരു വശത്ത് പൈപ്പ് ഇടുന്നതിന് കുഴി എടുത്ത് മൂടിയിരിക്കുകയാണ്. ഇവിടേക്ക് പോകാതിരിക്കാന്‍ ലോറി ഒതുക്കിയപ്പോഴാണ് തിട്ട ഇടിഞ്ഞത്. അടൂര്‍ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...