Saturday, May 3, 2025 2:03 am

ഭക്ഷണത്തിലെ ഏത് മായവും തിരിച്ചറിയാം

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തിൽ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഭക്ഷണത്തിൽ മായം ചേർന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം. വീട്ടിൽ തന്നെ ഇത്തരത്തിലുള്ള മാർഗ്ഗങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

മീനിലെ പഴക്കം
മീൻ പഴയതാണെങ്കിൽ അത് പല വിധത്തിൽ ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മീൻ പഴയതാണെങ്കിൽ അത് മനസ്സിലാക്കേണ്ടതാണ്. അതിനായി മീനിലെ ഇത്തരത്തിലുള്ള മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. മീനിന്റെ ചെകിളപ്പൂക്കൾക്ക് ചുവന്ന നിറമില്ലെങ്കിൽ മീൻ പഴയതാണ്. മാത്രമല്ല ഫോർമോലിന്റെ മണമോ അമോണിയയുടെ മണമോ ഉണ്ടെങ്കിൽ ഒരിക്കലും ആ മീൻ വാങ്ങിക്കരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മീനിന്റെ കണ്ണ് കുഴിഞ്ഞ് നിൽക്കുന്നതാണെങ്കിൽ അതും മീൻ ചീത്തയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

പരിപ്പിലെ മായം
നമ്മൾ സാമ്പാറിന് ഉപയോഗിക്കുന്ന പരിപ്പിൽ മായം കലർന്നിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാവുന്നതാണ്. അതിനായി അൽപം പരിപ്പ് ചൂടുവെള്ളത്തിൽ ഇടുക. ശേഷം അൽപം ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുന്നത് നല്ലതാണ്. ഇത് ഒഴിക്കുമ്പോൾ പരിപ്പിന്റെ നിറത്തിൽ മാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ പരിപ്പിൽ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ ആ പരിപ്പ് പാചകത്തിന് ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു.

മുളകിലോ മല്ലിയിലോ മായം
മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തിൽ അൽപം പൊടി ഇട്ട് അതിലേക്ക് അൽപം അയോഡിൻ ഒഴിച്ച് കൊടുക്കാവുന്നതാണ്. മസാലപ്പൊടിക്ക് നീല കലർന്ന നിറം ഉണ്ടാവുകയാണെങ്കിൽ അത് മായം ചേർത്ത പൊടിയാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്. ഇത്തരം പരിശോധനകൾക്ക് ശേഷം ഇവയെല്ലാം ഉപയോഗിക്കാൻ ശ്രമിക്കുക.

ചായപ്പൊടിയിലെ മായം
പലപ്പോഴും ചായപ്പൊടിയിലെ മായം കണ്ടെത്താൻ വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നു. എന്നാൽ ഇനി മായം കണ്ടെത്താൻ അധികം കഷ്ടപ്പെടേണ്ടതായി വരില്ല. കാരണം അൽപം തേയില എടുത്ത് വെള്ളത്തിലിട്ട് കഴിഞ്ഞാൽ അതിന്റെ നിറം ഇളകുന്നത് കാണാം. ഇത്തരത്തിൽ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചായപ്പൊടിയിലെ മായം കണ്ടെത്തിയാൽ അത് ആരോഗ്യത്തിന് വളരെയധികം സംരക്ഷണം നൽകുന്നു. കാരണം എപ്പോഴും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും.

തേനിലെ മായം
തേനിലെ മായം കണ്ടെത്തുന്നതിനും വളരെ എളുപ്പമാണ്. പലരും തേനിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി പഞ്ചസാര ലായനി ചേർക്കുന്നവരുണ്ട്. എന്നാൽ അത് ആരോഗ്യത്തിന് പല വിധത്തിൽ ദോഷകരമായി ബാധിക്കുന്നുണ്ട്. അത് മനസ്സിലാക്കാൻ തേനിൽ അൽപം വെള്ളമൊഴിച്ചാൽ തേനിൽ ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് മായമുള്ള തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാതെ തേനിൽ ചേരാതെ വെള്ളം നിൽക്കുന്നുണ്ടെങ്കിൽ അത് മായമില്ലാത്ത തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ ഒരു പഞ്ഞി എടുത്ത് തേനിൽ മുക്കി അത് തീ കത്തിക്കുക. നല്ലതു പോലെ കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലെങ്കിൽ തേനിൽ മായമുണ്ടെന്ന് മനസ്സിലാക്കണം.

പഴങ്ങളിലെ മായം
നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താൻ പഴം അൽപം സൂക്ഷിച്ചാൽ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം നേന്ത്രപ്പഴത്തിൽ മായമുണ്ട് എന്നതാണ്. പഴുക്കാനായി പഴത്തിൽ കാൽസ്യം കാർബൈഡ് ചേർക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പലരും പരീക്ഷിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി...

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ മന്ത്രി...

അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു

0
ആലപ്പുഴ : അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു. ഇരവുകാട്...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ...

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ...