നിങ്ങളുടെ യുപിഐ പിൻ മാറ്റണോ ? ചെയ്യേണ്ടത് ഇത്രമാത്രം

For full experience, Download our mobile application:
Get it on Google Play

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഒരു ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ നമ്പറോ വെർച്വൽ പേയ്‌മെന്റ് അഡ്രസോ (വിപിഎ) ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. നിങ്ങളുടെ യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാൻ വേണ്ടി ഒരു യുപിഐ പിൻ ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും. ഈ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പിൻ മാറ്റുന്നത് ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ്. നിങ്ങളുടെ ഡിവൈസിലേക്കോ യുപിഐ ആപ്പിലേക്കോ അനധികൃതമായി ആരെങ്കിലും ആക്സസ് ചെയ്തുവെന്ന് സംശയിക്കുന്നുണ്ട് എങ്കിൽ വേഗം തന്നെ യുപിഐ പിൻ മാറ്റേണ്ടതുണ്ട്. എങ്ങനെയാണ് യുപിഐ പിൻ മാറ്റേണ്ടത് എന്ന് നോക്കാം
സുരക്ഷയ്ക്കായി ചെയ്യേണ്ടത്
നിങ്ങളുടെ യുപിഐ പിൻ ഓർത്തിരിക്കാൻ എളുപ്പമുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഊഹിക്കാൻ പ്രയാസമുള്ളതുമായിരിക്കണം. നിങ്ങളുടെ യുപിഐ പിൻ ആരുമായും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ യുപിഐ പിൻ മാറ്റാൻ യുപിഐ ആപ്പിലെ നിർദ്ദേശങ്ങൾ പാലിച്ച് അവ റീ സെറ്റ് ചെയ്യുക
ഇത് മാറ്റേണ്ടത് എങ്ങനെ എന്ന് നോക്കാം.
1.നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ യുപിഐ എനേബിൾ ചെയ്ത ആപ്പ് തുറക്കുക.
2.ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവോ ബാങ്ക് ആപ്പോ ആണ് യുപിഐ എനേബിൾ ആപ്പുകൾ.
3.ഇനി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
4.ക്രെഡൻഷ്യൽസിൽ നിങ്ങളുടെ യുപിഐ ഐഡി, മൊബൈൽ നമ്പർ, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങൾ ഉൾപ്പെടുന്നു.
5.ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ യുപിഐ സർവ്വീസിലേക്കോ സെറ്റിങ്സിലേക്കോ പോവുക.
6.ഇവ സാധാരണയായി മെയിൻ മെനുവിൽ അല്ലെങ്കിൽ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നൽകിയിരിക്കും.
7.യുപിഐ സർവ്വീസ് മെനുവിഷ ചേഞ്ച് യുപിഐ പിൻ അല്ലെങ്കിൽ റീസെറ്റ് യുപിഐ പിൻ ഓപ്‌ഷൻ നോക്കുക.
8. നിങ്ങളുടെ നിലവിലെ യുപിഐ പിൻ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
9. നിലവിലെ യുപിഐ പിൻ നൽകിയ ശേഷം ഒരു പുതിയ യുപിഐ പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും
10. പുതിയ യു.പി.ഐ പിൻ അവിടെ നൽകുക
11. സ്ഥിരീകരിക്കാൻ പുതിയ യുപിഐ പിൻ വീണ്ടും നൽകുക.
12. നിങ്ങൾ പുതിയ പിൻ നൽകി സ്ഥിരീകരിച്ചുകഴിഞ്ഞാൽ ചേഞ്ചുകൾ സബ്മിറ്റ് ചെയ്യുക.
13. നിങ്ങളുടെ യുപിഐ പിൻ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...